ടൊറന്റോ: കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരം "ക്രോസ്റോഡ്സ്' വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു.
യുവജനങ്ങളുടെ സൃഷ്ടിപരമായ ചിന്തയും ആത്മീയ സന്ദേശവും കലാത്മക മികവും ഓരോ ചിത്രത്തിലും വ്യക്തമായി പ്രതിഫലിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ് എന്നിവരും മാർത്തോമ്മാ സഭ അനിമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ റെവ. റെൻസി തോമസും മത്സരത്തിന്റെ ജൂറിയായി സേവനമനുഷ്ഠിച്ചു.